PLEASE INSTALL ANJALI OLD LIPI
GENEALOGY OF KARUVEETIL
AND ALLIED FAMILIES
കാരുവീട്ടിൽ വംശാവലി
KG 1.01 വരന്തരപ്പിള്ളിയിലെ അതിപുരാതനമായ ഒരു നായർ തറവാടാണ്
കാരുവീട്ടിൽ കുടുംബം. ഇന്നത് വിവിധ താ(യ്)വഴികളും
മറ്റുമായി അനേകം കുടുംബങ്ങളായി ജീവിക്കുന്നു. കൂടിച്ചേരലുകളുടെയും ആശയ വിനിമയത്തിന്റെയും
കുറവുമൂലം അവയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അവ്യക്തമാവുകയൊ, അംഗങ്ങൾ തന്നെ
പരസ്പരം തിരിച്ചറിയാതാവുകയൊ ചെയ്യുന്ന ഒരവസ്ഥ കൈ വന്നിരിക്കുന്നു. അങ്ങനെയുള്ള
ദുരവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ആദ്യ ചുവടു വെയ്പു മാത്രമാണിത്. തിരുത്തലുകളും
കൂട്ടിച്ചേർക്കലുകളും തീർച്ചയായും വേണ്ടിവരും. വിവരങ്ങൾ, രേഖകൾ, ചിത്രങ്ങൾ,
നിർദ്ദേശങ്ങൾ എന്നിവയെല്ലാം തന്ന് സഹകരിക്കുമാല്ലൊ.
KG 1.02 ഇന്നു ജീവിച്ചിരിക്കുന്ന
മുതിർന്നവരായ നിരവധി കുടുംബാംഗങ്ങളുമായി അഭിമുഖങ്ങൾ നടത്തിയും ലഭ്യമായ ആധാരങ്ങൾ,
കിഴാധാരങ്ങൾ, എഴുതപ്പെട്ട മറ്റു രേഖകൾ, കത്തുകൾ എന്നിവ പരിശോധിച്ചും കുടുംബ സുഹൃത്തുക്കളുടെ
ഓർമ്മകളിൽ ഉറങ്ങിക്കിടന്നിരുന്ന പഴയ കാല സ്മരണകളെ ഉണർത്തി പൊടിതട്ടിയെടുത്തും
തയ്യാറാക്കുന്ന ഈ വംശാവലി രേഖയിൽ തെറ്റുകൾ കടന്നു കയറാതെയിരിക്കുവാൻ പരമാവധി
ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതേ സമയം തന്നെ വളരെ
പ്രായം ചെന്ന മാന്യ വ്യക്തികൾ നല്കുന്ന പല സംഭവ വിവരണങ്ങൾക്കും മറ്റൊരു കൃത്യതാ
പരിശോധനയ്ക്കു മാർഗ്ഗം ഇല്ല എന്ന വസ്തുത മനസ്സിനെ മതിക്കുന്നു. ഈ രേഖകളിൽ കൂടി
കടന്നുപോകുന്ന ഓരോ വ്യക്തിക്കും അവയിൽ കൂട്ടിച്ചേർക്കാനോ, പരിഷ്കരിക്കാനോ,
തിരുത്തുവാനോ ഉള്ള വിവരങ്ങൾ കൈവശമുണ്ടെങ്കിൽ അവ നല്കി ഈ സംരംഭവുമായി
സഹകരിക്കാവുന്നതാണ്.
KG 1.03 കാരുവീട്ടിൽ കുടുംബങ്ങളിൽ ഇപ്പോൾ
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള കാരണവർ കുട്ടമാൻ എന്നറിയപ്പെടുന്ന ശ്രീ ഗോപാലകൃഷ്ണൻ മേനോൻ (96 വയസ്സിനു മീതെ വരും
പ്രായം) ആണ്. പിന്നെയുള്ള പ്രായം കൂടിയ വ്യക്തികൾ കണക്കത്ത് വീട്ടിൽ കൊച്ചുണ്ണി
മേനോൻ, കണക്കത്ത് പ്രഭാകരൻ മേനോൻ, കാരുവീട്ടിൽ ദാമോദരൻ മാസ്റ്റരുടെ പത്നി വിനോദിനി
അമ്മ, കാരുവീട്ടിൽ സരോജിനി അമ്മ, കാരുവീട്ടിൽ വത്സല അമ്മ, കാർത്തികേയൻ മേനോൻ,
സുകുമാരൻ മേനോൻ തുടങ്ങിയവരാണ്. അവരുമായും കാരുവീട്ടിൽ കുടുംബങ്ങളിലെ മുതിർന്ന
മറ്റംഗങ്ങളുമായും പലവട്ടം അഭിമുഖങ്ങൾ നടത്തി വിവരങ്ങൾ ശേഖരിച്ചു, പഴയ ആധാരങ്ങൾ,
കുറിപ്പുകൾ, വ്യവഹാര നോട്ടീസുകൾ എന്നിങ്ങനെ നിരവധി രേഖകൾ പരിശോധിച്ചു. അത്തരമൊരു
പരിശോധനാവേളയിൽ ലഭ്യമായ ഒരു പഴയ രേഖയിൽ നിന്നും, കാരണവന്മാരായ വ്യക്തികളുടെ ഓർമ്മകളിൽ
നിന്നും കിട്ടിയ അറിവുകൾ കോർത്തിണക്കി, വസ്തുതാപരമായി കാര്യകാരണ ബന്ധങ്ങൾ
പരിശോധിച്ച് നോക്കിയപ്പോൾ അന്വേഷകന് ഒരു അനുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചു.
ഇപ്പോൾ നിലവിലുള്ള കാരുവീട്ടിൽ കുടുംബങ്ങളുടെ പൂർവ്വികർ തൃശ്ശൂർ ജില്ലയിൽ ഇന്നത്തെ
മുരിയാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആനന്ദപുരം, പൂവ്വത്തുശ്ശേരി, സമീപ
പ്രദേശങ്ങൾ, വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പല്ലിശ്ശേരി എന്നിവിടങ്ങളിൽ
നിന്നും വരന്തരപ്പിള്ളിയിലെ കാട്ടുപ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനും മനവക
സ്ഥലങ്ങളിൽ കൃഷിപ്പണി, കാര്യസ്ഥപ്പണി എന്നിവയ്ക്കും വേണ്ടി കുടിയേറിയവരാണ്.
ആനന്ദപുരത്തുനിന്നും മറ്റൊരു സംഘം ഷൊർണ്ണൂർ, ഒറ്റപ്പാലം മുതലായ മറ്റു
സ്ഥലങ്ങളിലേക്കും കുടിയേറിയതായി പറയപ്പെടുന്നു. ഒറ്റപ്പാലം ഭാഗങ്ങളിൽ ഇന്നും
കാരുവീട്ടിൽ എന്ന നാമധേയത്തിൽ നിരവധി നായർ തറവാടുകൾ ഉള്ളതായി അന്വേഷണത്തിൽ
അറിയുവാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു.
വരന്തരപ്പിള്ളിയിലും അവിടെനിന്നു വിഭജിച്ച് മറ്റു സ്ഥലങ്ങളിലും താമസമാക്കിയ
കാരുവീട്ടിൽ കുടുംബങ്ങളുടെ ‘കുലദൈവം (ധർമ്മദൈവം)’ ഇന്നും ‘പൂവത്തുശ്ശേരിക്കാവ്
(പുളിശ്ശേരിക്കാവ്) ഭഗവതി’യും ‘പല്ലിശ്ശേരി ഭഗവതി’യുമാണ് എന്നത് മുമ്പു
പ്രസ്താവിച്ച അനുമാനത്തിന് തെളിവായി കണക്കാക്കാമല്ലൊ. ഒറ്റപ്പാലത്തും സമീപ
പ്രദേശങ്ങളിലും ഉള്ള കാരുവീട്ടിൽ നായർ തറവാടുകളും തൃശ്ശുർ ജില്ലയിലെ അവരുടെ കുടുംബ
ദേവതകളെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ അവർ ഈ ക്ഷേത്രങ്ങളെ തിരിച്ചറിയുന്നില്ല;
വഴിപാടുകളും മറ്റു കാര്യങ്ങളും നടത്തുന്നിമില്ല. (വിദൂര സ്ഥലമായതിനാൽ
ക്ഷേത്രങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായിരിക്കാം ഇതിനു കാരണം.)
KG1.04 പരേതനായ കാരുവീട്ടിൽ വേണുഗോപാലൻ മേനോനുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന
മൂത്ത മകൾ മീര ടി. വേണുഗോപാൽ അച്ഛനിൽ നിന്നും കൈമാറി കിട്ടിയ വിലയേറിയ ‘പഴയ അറിവുകളും അമൂല്യമായ
ചിത്രങ്ങളും’ അയച്ചു തന്ന് സഹകരിച്ചത് ഈ അന്വേഷണത്തിന്റെ അടിത്തറയ്ക്ക് ബലമേകി
എന്ന് പ്രത്യേകം പ്രസ്താവിക്കട്ടെ.
KG1.05 കൊല്ലവർഷം 1028 ൽ അതായത് ഏകദേശം 162 വർഷം മുൻപ് -
ക്രിസ്തുവർഷം 1850ൽ) നെല്ലായി രജിസ്ട്രാഫീസിൽ പ്രമാണമാക്കിയ ഒരു ആധാരത്തിൽ
കാരുവീട്ടിൽ കുടുംബങ്ങളിലെ ഏതാനും പൂർവ്വികരെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. അന്ന്
‘പ്രായപൂർത്തിയാകാത്ത’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചില പൂർവ്വികരുടെ അഞ്ച്, ആറ്
അല്ലെങ്കിൽ ഏഴാം തലമുറയിൽ ഉൾപ്പെടുന്നവരാകണം ഇന്നുള്ളവർ. മാത്രമല്ല വരന്തരപ്പിള്ളിയിൽ
താമസമാക്കിയ കാരുവീട്ടിൽ കുടുംബങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചതായും ആ
പ്രമാണത്തിൽ നിന്നും വെളിപ്പെടുന്നു.
കിഴക്കെ കാരുവീട്ടിൽ, വടക്കെ കാരുവീട്ടിൽ, പടിഞ്ഞാറെ കാരുവീട്ടിൽ, തെക്കെ
കാരുവീട്ടിൽ എന്നിവയാണ് നാല് വിഭാഗങ്ങൾ. ഓരോ കുടുംബങ്ങളിലും ധാരാളം അംഗങ്ങൾ
അന്നുണ്ടായിരുന്നു. പതിനാറ് മുതൽ ഇരുപത് വരെ മക്കൾ ഉണ്ടായിരുന്ന മാതാമഹികൾ
കാരുവീട്ടിൽ ഭവനങ്ങളിൽ ഉണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ പത്തും
പന്ത്രണ്ടും മാതാമഹികൾക്കായി ഇരുനൂറിൽ അധികം അംഗങ്ങൾ ഒരു കുടുംബത്തിൽ തന്നെ
ഉണ്ടാവുക അന്നു കാലത്ത് അത്ഭുതം ഉണർത്തുന്ന കാര്യമല്ല. ഇത്രയും അംഗങ്ങളെ
നിയന്ത്രിച്ച് കുടുംബഭരണം യഥാവിധി നടത്തിയിരുന്ന കാരണവരെ (മൂത്ത അമ്മാവനെ)
തൊഴുകയ്യോടെയും അത്ഭുതാദരങ്ങളോടെയും അല്ലാതെ ഇന്ന് നമുക്ക് സ്മരിക്കുവാൻ
സാധിക്കില്ല. ഇത്രയും വലിയ കുടുംബങ്ങളാകുമ്പോൾ അംഗങ്ങൾക്കിടയിൽ അലോസരങ്ങൾ ഉണ്ടാവുക
സാധാരണമാണ്. കാരുവീട്ടിൽ തറവാടുകളും അതിൽ നിന്നും വിഭിന്നമായിരുന്നില്ല. അത്തരം
ചില അലോസര സന്ദർഭങ്ങളും അവയെ കാരണവർ എങ്ങനെ തന്മയത്തത്തോടെ കൈകാര്യം ചെയ്തുവെന്നും
രേഖകൾ തെളിയിക്കുന്നു. കുടുംബ ബന്ധങ്ങൾ
ശിഥിലമാകാതെ, അംഗങ്ങളെ ഒരു മാലയിലെ പവിഴമുത്തുകൾ പോലെ കോർത്തിണക്കി രക്തബന്ധത്തെ
ആകർഷകമാക്കി, കൂട്ടുകുടുംബം നിലനിർത്താൻ കാരണവന്മാർ സ്വീകരിച്ച ‘പൊടിക്കൈകൾ’ പലതും
വളരെ വിചിത്രമായി തോന്നാം. പക്ഷെ നൂറ്റാണ്ടുകൾക്കു ശേഷവും ആ ‘പൊടിക്കൈകൾ’
തറവാട്ടംഗങ്ങളെ ചേർത്തു നിറുത്തിയ മംഗല്യച്ചരടുകളായി മാറിയത് നാം തിരിച്ചറിയണം.
നമ്മുടെ കാരണവന്മാർ അന്നങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ന് നമുക്ക് നമ്മുടേതെന്ന്
പറയുവാൻ ഒരു തറവാട്ടു പേരുപോലും ഉണ്ടാകില്ലായിരുന്നു.
KG1.06 പൂർവ്വികരെ അന്വേഷിച്ചുള്ള യാത്രയിൽ കണ്ടെത്തിയ ഏതാനും കാരണവന്മാരുടെ പേരുകൾ ഇവിടെ
ഉദ്ധരിക്കട്ടെ-
01 കാരുവീട്ടിൽ
കാരണവർ ഗൃഹകാര്യം കോതമ്മ മകൻ ഈച്ചരമേനോൻ
02 കാരുവീട്ടിൽ
കോതമ്മ മകൻ ശങ്കരൻ നായർ
03 കാരുവീട്ടിൽ കുഞ്ചിയമ്മ മകൻ കൃഷി നാരായണൻ നായർ
04 കാരുവീട്ടിൽ കുഞ്ചിയമ്മ മകൻ എഴുത്തുപണി രാമൻ നായർ
05 കാരുവീട്ടിൽ ഇച്ചി അമ്മ മകൻ എഴുത്തുപണി കുഞ്ഞികൃഷ്ണൻമേനോൻ
03 കാരുവീട്ടിൽ കുഞ്ചിയമ്മ മകൻ കൃഷി നാരായണൻ നായർ
04 കാരുവീട്ടിൽ കുഞ്ചിയമ്മ മകൻ എഴുത്തുപണി രാമൻ നായർ
05 കാരുവീട്ടിൽ ഇച്ചി അമ്മ മകൻ എഴുത്തുപണി കുഞ്ഞികൃഷ്ണൻമേനോൻ
06 കാരുവീട്ടിൽ
ഇച്ചി അമ്മ മകൻ സർക്കാരു പണി കുഞ്ചുണ്ണി മേനോൻ
07 ഇക്കാളി
അമ്മ മകൻ സർക്കാരു പണി നാണു നായർ
08 കാരുവീട്ടിൽ
ഇച്ചിക്കാവു അമ്മ മകൻ കുഞ്ഞുണ്ണി മേനോൻ
09 കാരുവീട്ടിൽ
നാരായണിയമ്മ മകൻ കൃഷി നാരായണൻ നായർ
10 കാരുവീട്ടിൽ
ഊലിയമ്മ മകൾ സ്വസ്തം കുഞ്ചിയമ്മ
11 കാരുവീട്ടിൽ ഊലിയമ്മ മകൾ സ്വസ്തം (10അനുജത്തി) ഇച്ചിയമ്മ
12 കാരുവീട്ടിൽ ഊലിയമ്മ മകൾ സ്വസ്തം (11അനുജത്തി) കുഞ്ഞിക്കാവു അമ്മ
13 കാരുവീട്ടിൽ കുഞ്ചിയമ്മ മകൾ കുഞ്ചികുട്ടിയമ്മ
14 കാരുവീട്ടിൽ കുഞ്ഞിക്കാവു അമ്മ മകൾ ഇച്ചിക്കാവു അമ്മ
11 കാരുവീട്ടിൽ ഊലിയമ്മ മകൾ സ്വസ്തം (10അനുജത്തി) ഇച്ചിയമ്മ
12 കാരുവീട്ടിൽ ഊലിയമ്മ മകൾ സ്വസ്തം (11അനുജത്തി) കുഞ്ഞിക്കാവു അമ്മ
13 കാരുവീട്ടിൽ കുഞ്ചിയമ്മ മകൾ കുഞ്ചികുട്ടിയമ്മ
14 കാരുവീട്ടിൽ കുഞ്ഞിക്കാവു അമ്മ മകൾ ഇച്ചിക്കാവു അമ്മ
15 കാരുവീട്ടിൽ
ഇച്ചിക്കുട്ടി അമ്മ മകൾ പാറുക്കുട്ടി അമ്മ
16 കാരുവീട്ടിൽ ഇക്കാളിയമ്മ മകൾ പാറുകുട്ടിയമ്മ
16 കാരുവീട്ടിൽ ഇക്കാളിയമ്മ മകൾ പാറുകുട്ടിയമ്മ
17 കാരുവീട്ടിൽ
ലക്ഷ്മി അമ്മ മകൾ മാധവി അമ്മ
18 കാരുവീട്ടിൽ നാരായണി അമ്മ മകൾ അമ്മുണ്ണി
18 കാരുവീട്ടിൽ നാരായണി അമ്മ മകൾ അമ്മുണ്ണി
19 കാരുവീട്ടിൽ
നാരായണി അമ്മ മകൾ കുഞ്ചിക്കുട്ടി
20 കാരുവീട്ടിൽ കുഞ്ചിക്കുട്ടി അമ്മ മകൻ കൊചുഗോവിന്ദൻ
20 കാരുവീട്ടിൽ കുഞ്ചിക്കുട്ടി അമ്മ മകൻ കൊചുഗോവിന്ദൻ
21 കാരുവീട്ടിൽ
കുഞ്ചിക്കുട്ടി അമ്മ മകൻ രാമൻ മേനോൻ
22 കാരുവീട്ടിൽ ബാലകൃഷ്ണൻ മേനോൻ
23 കാരുവീട്ടിൽ ശങ്കുണ്ണി നായർ
24 കാരുവീട്ടിൽ കുഞ്ഞികൃഷ്ണമേനോൻ
25 കാരുവീട്ടിൽ കൊച്ചമ്മു അമ്മ
26 കാരുവീട്ടിൽ ലക്ഷ്മി അമ്മ മകൻ കൃഷ്ണൻകുട്ടി മേനോൻ
27 കാരുവീട്ടിൽ പാറുകുട്ടിയമ്മ മകൻ കൊച്ചുഗോവിന്ദൻ മേനോൻ
22 കാരുവീട്ടിൽ ബാലകൃഷ്ണൻ മേനോൻ
23 കാരുവീട്ടിൽ ശങ്കുണ്ണി നായർ
24 കാരുവീട്ടിൽ കുഞ്ഞികൃഷ്ണമേനോൻ
25 കാരുവീട്ടിൽ കൊച്ചമ്മു അമ്മ
26 കാരുവീട്ടിൽ ലക്ഷ്മി അമ്മ മകൻ കൃഷ്ണൻകുട്ടി മേനോൻ
27 കാരുവീട്ടിൽ പാറുകുട്ടിയമ്മ മകൻ കൊച്ചുഗോവിന്ദൻ മേനോൻ
28 കാരുവീട്ടിൽ
പാറുകുട്ടിയമ്മ മക്കൾ കാരുവീട്ടിൽ ഇച്ചിക്കുട്ടി
യമ്മ
KG1.07 മുൻ ഖണ്ഡികയിൽ ചേർത്ത പട്ടിക നിലനിന്നിരുന്ന
കാലഘട്ടത്തിൽ കാരുവീട്ടിൽ കുടുംബങ്ങളിലെ മൂത്ത കാരണവർ കോതമ്മ മകൻ ഈച്ചരമേനോൻ
ആയിരുന്നു എന്നും തൊഴിലായി ഗൃഹകാര്യം എന്നാണ് ചേർത്തിരിക്കുന്നത് എന്നും
പ്രത്യേകം ശ്രദ്ധാർഹമാണ്. ഈ കാലഘട്ടത്തിൽ പട്ടികയിൽ പറയുന്ന പല സ്ത്രീരത്നങ്ങളുടെയും
പരസ്പര ബന്ധം കണ്ടെത്തുവാൻ കഴിയുന്നില്ല. അവരുടെ കുടുംബം, ഭർത്താവ്, കുട്ടികൾ
എന്നിവരുടെ വിവരങ്ങളും പൂർണ്ണമല്ല. അതുപൊലെ തന്നെ പുരുഷ അംഗങ്ങളുടെ ഭാര്യമാർ,
മക്കൾ തുടങ്ങിയ പല കാര്യങ്ങളും അവ്യക്തമായി തുടരുന്നു. കോതമ്മയും മറ്റു ചില സ്ത്രീ
അംഗങ്ങളും തമ്മിൽ എന്തു ബന്ധം? ഈച്ചരമേനോൻ വിവാഹിതനായിരുന്നുവൊ? ഈച്ചര മേനോന്റെ
പിതാവ്, പത്നി, മക്കൾ ആരൊക്കെ? ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോദ്യങ്ങൾ ധാരാളമുണ്ട്.
ഉത്തരത്തിൽ എത്തുവാനുള്ള ശ്രമങ്ങൾ തുടരുന്നു.
KG1.08 ഊലിയമ്മയുടെ മുന്ന് പെണ്മക്കളെ നമുക്കറിയാം -
കുഞ്ചിയമ്മ, ഇച്ചിയമ്മ, കുഞ്ഞിക്കാവമ്മ. ഇവരിൽ നിന്നും തുടരുന്ന താവഴികൾ
തിരിച്ചറിയുവാൻ സാധിച്ചിരിക്കുന്നു.
KG1.09 ഉദാഹരണമായി ഊലിയമ്മ- മകൾ കുഞ്ഞിക്കാവ് അമ്മ - മകൾ
ഇച്ചിക്കാവ് അമ്മ - മക്കൾ കുടുംബംങ്ങൾ ഉണ്ടാക്കാതെ വളരെ ചെറുപ്പത്തിൽ മരിച്ചു
പോയവർ പത്തുപേരും കുടുംബങ്ങൾ ഉണ്ടായി വംശം നിലനിറുത്തിയ ആറുപേർ ബാലകൃഷ്ണൻ,
ശങ്കുണ്ണി, ലക്ഷ്മി (പാറുകുട്ടി?), നാനി(ക്കുട്ടി), നാരായണി, ഗോപാലകൃഷ്ണൻ
(കുട്ടമാൻ- ഇന്നും ജീവിച്ചിരിപ്പുണ്ട്.) എന്നിവരും - ഇവരുടെ മക്കൾ, പേരക്കിടാങ്ങൾ -
അവരുടെ സന്തതി പരമ്പരകൾ (ഇന്നത്തെ തലമുറകൾ 9, 10, 11 - അംഗത്വ ക്രമസംഖ്യകൾ
09000,10000, 11000 എന്നിവയിൽ തുടങ്ങുന്ന വിവരണങ്ങൾ കാണുക)
KG1.10 വിവരങ്ങൾ ശേഖരിച്ചു വരുന്നു.
താമസിയാതെ ചേർക്കുന്നതാണ്.
KG1.11 വിവരങ്ങൾ ശേഖരിച്ചു വരുന്നു. താമസിയാതെ ചേർക്കുന്നതാണ്.
KG1.12 വിവരങ്ങൾ ശേഖരിച്ചു വരുന്നു.
താമസിയാതെ ചേർക്കുന്നതാണ്.
KG1.13 വിവരങ്ങൾ ശേഖരിച്ചു വരുന്നു. താമസിയാതെ ചേർക്കുന്നതാണ്.
KG1.14 വിവരങ്ങൾ ശേഖരിച്ചു വരുന്നു. താമസിയാതെ ചേർക്കുന്നതാണ്.
KG1.15 വംശാവലി തിരിച്ചറിയൽ ക്രമസംഖ്യ (Genealogy
Identification Number) നല്കുവാൻ ആൽഫ നൂമെറിക് രീതിയാണ്
പ്രയോജനപ്പെടുത്തിയിരിക്കു ന്നത്. ആദ്യം രണ്ട് ഇംഗ്ളീഷ് അക്ഷരങ്ങളും തുടർന്ന്
അഞ്ചക്കസംഖ്യയും ചേർന്നതാണ് തിരിച്ചറിയൽ നമ്പർ. ആദ്യത്തിലുള്ള 2 ഇംഗ്ളീഷ്
അക്ഷരങ്ങൾ കുടുംബപ്പേരിനെ സൂചിപ്പിക്കുന്നു. ഒന്നാം അക്ഷരം അമ്മയുടെ വീട്ടു പേരിൽ
നിന്നും രണ്ടാം അക്ഷരം അച്ഛന്റെ വീട്ടുപേരിൽ നിന്നും സ്വീകരിക്കുന്നു. അഞ്ചക്ക
സംഖ്യയിലെ ആദ്യ രണ്ടക്കം എത്രാം തലമുറയിൽ ഉൾപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു.
തുടർന്നുള്ള അക്കങ്ങൾ വ്യക്തിഗത നമ്പറുകളാണ്. അവ ഓരോ പ്രത്യേക വ്യക്തിയെയും
തിരിച്ചറിയാൻ സഹായിക്കും.
KG1.16 ഉദാഹരണമായി (KT 08041) എട്ടാം തലമുറയിൽപ്പെട്ട
കാരുവീട്ടിൽ (തെക്കുംതല) എന്ന
കുടുംബപ്പേര് ഉപയോഗിക്കുന്ന 041 നമ്പർ വ്യക്തിയാണ് - അത് കാരുവീട്ടിൽ വൽസലയാണ്.
അതുപോലെ (TK09171)) ഒമ്പതാം തമുറയിൽ തോട്ടാപ്പിള്ളി (കാരുവീട്ടിൽ) എന്ന വീട്ടുപേര്
ഉപയോഗിക്കുന്ന മീര. ടി. വേണുഗോപാൽ ആകുന്നു. PS11002 പഴമ്പിള്ളി (ശ്രീശൈലം) എന്ന
എന്ന വീട്ടുപേര് ഉപയോഗിക്കുന്ന തലമുറ 11ൽ ഉൾപ്പെടുന്ന അഭിനന്ദ ആണ്.
KG1.17 Model Coding
Genealogy of
Karuveetil and Allied Families
KX01001 searching for data
KX02001
searching for
data
KX03001
searching for
data
KX04001
Karuveetil (Uly) Ooly Amma
KX05001
Karuveetil Kunjikkavu Amma
KX06001
Karuveetil Ichikkavu Amma
KP07001 Karuveetil (Paninchukunnath) Narayani Amma
KT08001
Karuveetil (Thekkumthala) Valsala Amma
KK09001 Karuveetil (kanakkath) Geetha Amma
KP10003 Karuveetil (Pazhampilly) Sarika
PS11002
Pazhampilly (Sreesailam) Abhinanda
KG1.18 കാരുവീട്ടിൽ ഇച്ചിക്കാവു അമ്മയുടെയും ഭർത്താവ്
പനിഞ്ചുകുന്നത്ത് ഗോപാലൻ നായരുടെയും വിവരങ്ങൾ ലഭ്യമാണ്. ലഭ്യമായ വിവരങ്ങൾ
ഉൾപ്പെടുത്തി തയ്യാറാക്കിയ വംശാവലിയാണ് ചുവടെ ചേർക്കുന്നത്. അതിൽ സ്ഥലസൗകര്യാർത്ഥം
ശ്രീ, ശ്രീമതി, നായർ, മേനോൻ, അമ്മ തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിച്ചിട്ടില്ല. (വിവരങ്ങൾ ഇനിയും എഡിറ്റ് ചെയ്യപ്പെടേണ്ടതും നമ്പറിങ്ങ് ഒന്നു
കൂടി ചിട്ടപ്പെടുത്തേണ്ടതും ആണ്)
KX01001 searching for data
KX02001
searching for
data
KX03001
searching for
data
KX04001
Karuveetil (Uly) Ooly Amma
KX05001
Karuveetil Kunjikkavu Amma
(തുടരും)
I belong to Table 22.
ReplyDeleteMy Tele no.in 0487-2449000 Mob 9495566477